കാഞ്ഞങ്ങാട് :മൊബൈൽ ഷോപ്പിൽ കള്ളനോട്ട് നൽകി ഡിസ്പ്ലെ മാറ്റിയ യുവാവ് പിടിയിൽ. 500 ൻ്റെ നാല് വ്യാ
ജ നോട്ടുകളുമായാണ് യുവാവിനെ പൊലീസ് പിടികൂടിയത്.ബാര എരോൽ ഇല്ലത്ത് വളപ്പിൽ ഇ.വിനോദ് 38 ആണ് പിടിയിലായത്. പാലക്കുന്നിലെ എക്സ് മൊബൈൽ ഷോപ്പിൽ കള്ളനോട്ടുകൾ നൽകുന്നതിനിടെയാണ്പിടിയിലായത്. നാല് സീരിയലുകളിലായുള്ളതാണ് കള്ള
നോട്ടുകൾ. മൊബൈൽ ഫോണിൻ്റെ ഡിസ്പ്ലെ മാറ്റിയ ശേഷം കള്ളനോട്ടുകൾ നൽകുകയായിരുന്നു. ഉദുമ വടക്കം തൊട്ടിയിൽ എം. രാജേഷിൻ്റെ മൊബൈൽ കടയിലാണ് വ്യാജ നോട്ടുകൾ നൽകിയത്. രാജേഷിൻ്റെ പരാതിയിൽ ആണ് കേസെടുത്തത്. ഇന്ന് വൈകീട്ടാണ് കള്ളനോട്ട് പിടികൂടിയത്.
0 Comments