കാഞ്ഞങ്ങാട് : കഴിഞ്ഞ24 മണിക്കൂറിനിടെ ജില്ലയിൽ വിത്യസ്ത സംഭവങ്ങളിൽ നാല് യുവതികളെ കാണാതായി. കൊളത്തൂർ കല്ലട കുറ്റിയിലെ ബഷീറിൻ്റെ ഭാര്യ സുഹൈല 25 യെ കാണാതായി. ബാങ്കിൽ പോകുന്നുവെന്ന് പറഞ്ഞ് രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു. തിരികെ എത്താത്തതിനാൽ ബന്ധുക്കളുടെ പരാതിയിൽ ബേഡകം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു. ഉദിനൂർ എടച്ചാകൈയിലെ റഷീദയുടെ മകൾ റാഹിദ 19 യെ കാണാതായി. ബ്യൂട്ടി പാർലറിലേക്കെന്ന് പറഞ്ഞായിരുന്നു ഉച്ചക്ക് വീട്ടിൽ നിന്നും പോയത്. ബാംഗ്ലൂരിലുള്ള സുഹൃത്ത് ആനന്ദിൻ്റെ കൂടെ പോയതായി സംശയിക്കുന്നതായി മാതാവ് പൊലീസിൽ നൽകിയ പരാതിയിൽ അറിയിച്ചു. ചന്തേര പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
കുഞ്ചത്തൂർ വില്ലേജിലെ ബി എസ് നഗറിലെ അഫ്രീന 19യെ കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ കാണാതായി.
മഞ്ചേശ്വരം, കുണ്ടുകൊ ഒക്കെയിൽ നടക്കുന്ന ബീച്ച് ഫെസ്റ്റിവൽ കാണാൻ പോയതായിരുന്നു. ബീച്ചിലെത്തിയ ശേഷം ഏതോ ഒരു ബൈക്കിൽ കയറി പോവുകയും അതിനു ശേഷം തിരിച്ചു വന്നില്ലെന്നും ഇതു സംബന്ധിച്ച് മഞ്ചേ ശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നു. ബദിയഡുക്ക പൊലീ സ് സ്റ്റേഷൻ പരിധിയിലെ ബേള ധർബ്ബത്തടുക്കയിൽ നിന്നു രാജേന്ദ്രന്റെ ഭാര്യ മാലതി 30, മകൻ മനീഷ് 5 എന്നിവരെ കാണാതായി. രാവിലെ ബദിയഡുക്കയിലെ ആശുപത്രിയിലേയ്ക്ക് പോകുന്നുവെന്നു പറഞ്ഞാണ് വീട്ടിൽ നിന്നും പോയത്.
0 Comments