ഹുസൈൻ സവാദ് 35 ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ആണ് അപകടം. മംഗലാപുരത്ത് നിന്നും കണ്ണൂർ ഭാഗത്തേക്ക് പോയ ലോക്കൽ ട്രെയിനിൽ നിന്നും തെറിച്ചു വീഴുകയായിരുന്നു. വാതിൽ പടിയിൽ നിന്നും കൈ വിട്ട് അബദ്ധത്തിൽ വീഴുകയായിരുന്നു. യുവാവിനെ കാണാതായതിതുടർന്ന് കുമ്പള ഇൻസ്പെക്ടർ കെ.പി. വിനോദിൻ്റെ നേതൃത്വത്തിൽ പൊലീസ് റെയിൽപാളത്തിൽ വ്യാപകമായി തിരച്ചിൽ നടത്തി. രാത്രിയോടെ മുട്ടം റെയിൽവെ ഗേറ്റിനടുത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു.
0 Comments