Ticker

6/recent/ticker-posts

അയ്യപ്പ ഭക്തർ സഞ്ചരിച്ച ടെമ്പോ ട്രാവലറും സ്വകാര്യ ബസും കൂട്ടിയിടിച്ചു 12 പേർക്ക് പരിക്ക് മൂന്ന് പേർക്ക് ഗുരുതരം

കാസർകോട്:അയ്യപ്പ ഭക്തർ സഞ്ചരിച്ച
 ടെമ്പോ ട്രാവലറും സ്വകാര്യ
 ബസും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്. കുമ്പള ബന്തിയോട് ദേശീയ പാതയിലാണ് അപകടം. ശബരിമലയിൽ പോയി മടങ്ങിയവർ സഞ്ചരിച്ച ട്രാവലറും എതിരെ വന്ന ബസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. കർണാടക സ്വദേശികളാണ് അയ്യപ്പ ഭക്തർ. കാസർകോട്ടേക്ക് വരികയായിരുന്നു ബസ്. പരിക്കേറ്റവരിൽ ഒരാൾ ബസ് യാത്രക്കാരും ബാക്കിയുള്ളവർ ട്രാവലർ യാത്രക്കാരുമാണ്. കുമ്പള ഇൻസ്പെക്ടർ 
കെ.പി.വിനോദ് കുമാർ സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments