Ticker

6/recent/ticker-posts

നിധി കുഴിക്കാൻ കോട്ടയിലെത്തിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കം അഞ്ച് പേർ പിടിയിൽ, അറസ്റ്റിലായവരിൽ മടിക്കൈ, ഭീമനടി സ്വദേശികളും രണ്ട് കാറുകളും മൺവെട്ടി പിക്കാസ് വട്ടി എന്നിവ കസ്റ്റഡിയിലെടുത്തു

കാസർകോട്: കുമ്പള ആരിക്കാടി കോട്ടയിൽ നിധി കുഴിച്ചെടുക്കാൻ എത്തിയ അഞ്ചംഗ സംഘം പിടിയിൽ. മൊഗ്രാൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുജീബ് അടക്കമുള്ളവരാണ് കുമ്പള പൊലീസിൻ്റെ പിടിയിലായത്. കോട്ടയിലെ വെള്ളമില്ലാത്ത കിണറിന് അകത്ത് ഇവർ നിധിയുണ്ടെന്ന് പറഞ്ഞ് കുഴിക്കാൻ തുടങ്ങുകയായിരുന്നു. ശബ്ദം കേട്ട് സമീപവാസികൾ അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഇവരെ തടഞ്ഞുവെച്ച് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. 
കിണറിനുള്ളിൽ ഇറങ്ങിയായിരുന്നു കുഴിക്കാൻ തുടങ്ങിയത്. 2 പേർ കിണറിന് ഉള്ളിലും ബാക്കിയുള്ളവർ പുറത്തുമായിരുന്നു. ശബ്ദംകേട്ട് നാട്ടുകാർ എത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. ഇതോടെ ഇവരെ തടഞ്ഞുവെക്കുകയായിരുന്നു. പൊലീസെത്തി അഞ്ചുപേരേയും അറസ്റ്റ് ചെയ്തു . ഇവരുടെ
രണ്ട് കാറുകളും മൺവെട്ടി പിക്കാസ് വട്ടി എന്നിവ കസ്റ്റഡിയിലെടുത്തു. ഭീമനടി പാലക്കുന്നിലെ സി.എ.അജാസ് 26 ,പുത്തൂർ കുന്നിൽ കെ എ . മുഹമ്മദ് ജാഫർ 40,മുള്ളേരിയ യിലെ മുഹമ്മദ് ഫിറോസ് 27, മടിക്കൈകൂട്ടപ്പുന്ന യിലെ കെ.ഷഹാദുദ്ദീൻ 27 എന്നിവരാണ് കെ എം.മുജീബ് റഹ്മാനൊപ്പം 40 പിടിയിലായത്. കുമ്പള ഇൻസ്പെക്ടർ വിനോദ് കുമാറിൻ്റെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്. സംശയ സാഹചര്യത്തിൽ കണ്ടെന്നാണ് കേസ്.
Reactions

Post a Comment

0 Comments