Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷന് സമീപം യുവാവിന്റെ മൃതദേഹം വണ്ടിയിൽ നിന്നും തെറിച്ച് വീണതാണെന്ന് സംശയം

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. ട്രെയിനിൽ നിന്നും തെറിച്ചു വീണ് മരിച്ചതാണെന്നാണ് സംശയം. ഇന്ന് രാവിലെ 5.45 മണിയോടെയാണ് കണ്ടത്. പ്ലാറ്റ്ഫോം കഴിഞ്ഞ് കുശാൽ നഗർഭാഗത്തായാണ് മൃതദേഹം കണ്ടത്. ഗോവ സ്വദേശിയായ യുവാവിൻ്റെ താണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ട്രാക്കിനുള്ളിലായാണ് മൃതദേഹം കണ്ടത്. പിന്നാലെ വന്ന ട്രെയിൻ മൃതദേഹം കണ്ട് അൽപ്പ നേരം നിർത്തിയിട്ടു. പൊലീസ് എത്തി മൃതദേഹം ജില്ലാശുപത്രിയിലേക്ക് മാറ്റി. ഇതിന് ശേഷമാണ് ട്രെയിൻ കടന്നുപോയത്.
Reactions

Post a Comment

0 Comments