Ticker

6/recent/ticker-posts

കെ.എസ്.ഇ.ബിയുടെ ഏണി കുടുങ്ങി കുശാൽ നഗർ റെയിൽവെ ഗേറ്റ് തകർന്നു

കാഞ്ഞങ്ങാട് :കെ.എസ്.ഇ.ബിയുടെ അറ്റകുറ്റജോലിക്കായികൊണ്ട്പോവുകയായിരുന്ന ഏണി കുടുങ്ങി കുശാൽ നഗർ റെയിൽവെ ഗേറ്റ് തകർന്നു. ഇന്ന് ഉച്ചക്ക് 2 മണിയോടെയാണ് സംഭവം. ലൈനിലെ അറ്റകുറ്റ ജോലിക്കായി വാഹനത്തിൽ കെ എസ് ഇ ബി ജീവനക്കാർ കൊണ്ട് പോവുകയായിരുന്ന ഏണിയാണ് ഗേറ്റിൽ കുടുങ്ങിയത്. ഗേറ്റിൽ ഏണി ഉടക്കുകയും വാഹനം മുന്നോട്ട് നീങ്ങിയപ്പോൾ റെയിൽ ഗേറ്റ് പൊട്ടുകയുമായിരുന്നു. ഇതോടെ ഉച്ച മുതൽ ഇത് വഴി തീരദേശത്തേക്കുള്ള ഗതാഗതം സ്തംഭിച്ചു. കിലോമീറ്റർ ചുറ്റി കോട്ടച്ചേരി മേൽപ്പാലം വഴി ആളുകൾക്ക് യാത്ര ചെയ്യേണ്ടി വന്നു. റെയിൽവെയിൽ നിന്നും വിദഗ്ധരെ ത്തി വൈകീട്ട് തകരാറ് പരിഹരിക്കാനുള്ള ശ്രമം നടത്തി. രാതി 8 മണിയോടെ ഗതാഗതം പുനസ്ഥാപിച്ചു.

Reactions

Post a Comment

0 Comments