കാഞ്ഞങ്ങാട് : അമ്പലത്തറ ഇരിയയിൽ സ്വിഫ്റ്റ് കാറും ആൾട്ടോ കാറും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു.ഇന്ന് വൈകീട്ട് ആണ് സംസ്ഥാന പാതയിൽ അപകടം.ആൾട്ടോ കാറിലെ യാത്രക്കാരായ പരപ്പ ബിരിക്കുളത്തെ നാരായണൻ്റെ ഭാര്യ ചന്ദ്രിക 68, മകൻ രാജപുരം പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ അനൂപിൻ്റെ ഭാര്യ രത്ന 32 , ബന്ധുഷാജി 39 സ്വിഫ്റ്റ് കാർ യാത്രക്കാരൻ പറക്കളായിലെ ഉണ്ണി ബാലകൃഷ്ണൻ 50 എന്നിവർക്കാണ് പരിക്കേറ്റത്. ചന്ദ്രികയെ കാഞ്ഞങ്ങാട്ടെ ആശുപതിയിൽ ഡോക്ടറെ കാണിച്ച് ബിരിക്കുളത്തെ വീട്ടിലേക്ക് മടങ്ങവെ യാണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്നു സ്വിഫ്റ്റ്. ചന്ദ്രികക്കും രത്ന ക്കും സാരമായി പരിക്കേറ്റു. അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി.
0 Comments