Ticker

6/recent/ticker-posts

ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു യുവാവ് പൊലീസ് കസ്റ്റഡിയിൽ

നീലേശ്വരം :ഏഴാം ക്ലാസ്
 വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് പൊലീസ് കസ്റ്റഡിയിൽ. 28 കാരനെയാണ് നീലേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നത്. പെൺകുട്ടി സ്കൂളിൽ നടന്ന കൗൺസിലിംഗിനിടയിൽ പീഡന വിവരം അറിയിക്കുകയായിരുന്നു. സ്കൂൾ അധികൃതർ വിവരം നൽകിയതിനെ തുടർന്ന് പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. പിന്നാലെ യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കി കുട്ടിയിൽ നിന്നും രഹസ്യമൊഴിയെടുക്കും. തുടർന്നായിരിക്കും അറസ്റ്റ് ഉൾപ്പെടെ നടപടിയെന്നാണ് വിവരം.
Reactions

Post a Comment

0 Comments