Ticker

6/recent/ticker-posts

കല്യോട്ട് : കാഞ്ഞങ്ങാട് ബ്ലോക്ക് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

കാഞ്ഞങ്ങാട് :കല്യോട്ട് ഇരട്ട
കൊലക്കേസിൽ ശിക്ഷിച്ച കെ. മണികണoൻ
കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡൻ്റ് സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട്
ബ്ലോക്ക്
ഓഫീസിലേക്ക് യൂത്ത്
കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇന്ന് വൈകീട്ടായിരുന്നു ടൗണിൽ നിന്നും മാർച്ച് ആരംഭിച്ചത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് മറിച്ചിട്ട് ഓഫീസിനകത്ത് കയറാൻ പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. തുടർന്നാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. എന്നിട്ടും പ്രവർത്തകർ പിരിഞ്ഞ് പോയില്ല. തുടർന്ന് നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ സ്ഥലത്ത് നിന്നും മാറ്റി. ഇന്ന് ജാമ്യം ലഭിച്ച മണികണ്ഠൻ ബ്ലോക്ക് ഓഫീസിൽ എത്തിയിരുന്നില്ല.
Reactions

Post a Comment

0 Comments