കൊച്ചി:ഹണി റോസ് നൽകിയ പരാതിയിലെ കേസിൽ ബോബി ചെമ്മണ്ണൂരിനെ കോടതി റിമാൻ്റ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻ്റ് ചെയ്തത്. എറണാകുളം സി. ജെ. എം
കോടതിയിലാണ്
ബോബിയെ പൊലീസ് ഹാജരാക്കി റിമാ
ൻ്റ് ചെയ്തത്. വിധി
കേട്ട്ബോബി ചെമ്മണ്ണൂരിന്
കോടതി മുറിയിൽ തല കറക്കമുണ്ടായി. ഉടനെ ആശുപത്രിയിലേക്ക്
കൊണ്ട് പോയി.
ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് ബോബിയെ കോടതിയിലെത്തിച്ചത്. മുതിർന്ന അഭിഭാഷകൻ രാമൻപിള്ള
ബോബിക്ക് വേണ്ടി
കോടതിയിൽ ഹാജരായി. രണ്ട് ദിവസം മുൻപ് വീണ് പരിക്കു പറ്റിയെന്ന് ജാമ്യപേ
ക്ഷയിൽ
ബോബി അറിയിച്ചു. ഫോണിലെ വിവരങ്ങൾ പെൺ
ഡ്രൈവിൽ നൽകാമെന്ന് പ്രതി
കോടതിയിൽ പറഞ്ഞു. എന്നാൽ വീഡിയോ കാണേണ്ടെന്ന്
കോടതി പറഞ്ഞു. ഒരു പാട് പേർക്ക്
ജോലി നൽകുന്നുണ്ട്. 30 മണിക്കൂറായി
പൊലീസ് കസ്റ്റഡിയിൽ കഴിയുന്നു.
ലോക്കപ്പിൽ കഴിഞ്ഞതായും
കോടതിയിൽ പറഞ്ഞു.
ജാമ്യം അനുവദിക്കരുതെന്ന്
പോസിക്യൂഷൻ പറഞ്ഞു. ജാമ്യം നൽകുന്നതിനെ ശക്തമായി എതിർക്കുകയും ചെയ്തു. കസ്റ്റഡിയിൽ എടുത്തില്ലായിരുന്നു വെങ്കിൽ ഒളിവിൽ പോകുമായിരുന്നു. ജാമ്യം നൽകിയാൽ ഇരക്ക് നീതി ലഭിക്കില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയിലാണ് വ്യവസായി ബോബി ചെമ്മണ്ണൂറിനെ
കോടതിയിൽ ഹാജരാക്കിയത്. കൊച്ചി സെൻട്രൽ പൊലീസാണ് ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് ഉച്ചക്ക് കോടതിയിൽ ഹാജരാക്കിയത്. ഇന്നലെ വയനാട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത പ്രതിയെ കൊച്ചി പൊലീസ് 7 മണിയോടെയാണ് സെൻട്രൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. ജാമ്യമില്ലാ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയ ത്.ബോബിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കാതെ ഇന്ന് ഹാജരാക്കാൻ തീരുമാനിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത് ഏഴാം മണിക്കൂറിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ഹണി റോസ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കവേയാണ് ബോബി ചെമ്മണ്ണൂരിനെ വയനാട്ടില്‍ വെച്ച് കൊച്ചി പൊലീസ് നാടകീയമായി കസ്റ്റഡിയിലെടുക്കുന്നത്. പ്രതിയുടെ വാഹനത്തിന് കുറുകെ പൊലീസ് വാഹനം നിര്‍ത്തി വണ്ടിയില്‍ നിന്ന് വിളിച്ചിറക്കിയാണ് കൊച്ചി പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. സ്വന്തം വാഹനത്തില്‍ എത്താമെന്ന് പറഞ്ഞിട്ടും പൊലീസ് സമ്മതം നല്‍കിയില്ല.
ഹണിറോസിന്‍റെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മാജിസ്‌ട്രേറ്റ് കോടതിയിൽ എത്തി ആണ് ഹണി മൊഴി നൽകിയത്. തനിക്കൊപ്പം നിന്ന നിയമസംവിധാനങ്ങള്‍ക്കും പൊലീസിനും മുഖ്യമന്ത്രിക്കും ഹണി റോസ് ഫേസ്ബുക്ക് കുറിപ്പിലൂടെ നന്ദി അറിയിച്ചിരുന്നു. ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷമായിരുന്നു
0 Comments