പ്രവാസി കൂട്ടായ്മ എന്ന സംഘടനക്കെതിരെ വാട്സാപ്പ് ഗ്രൂപ്പിൽ പ്രചരണം നടത്തിയെന്ന പരാതിയിൽ രണ്ട് പേർക്കെതിരെ പൊലീസ് കേസ്. അജാനൂർ കൊളവയലിലെ പാലക്കി അബ്ദുൾ റഹ്മാൻ്റെ 73 പരാതിയിൽ ഹമീദ് കമ്മാടിക്കാനത്ത് 55, റഫീഖ് മുല്ലക്കൈ 35 എന്നിവർക്കെതിരെയാണ് ഹോസ്ദുർഗ് പൊലീസ് കേസെടുത്തത്. 4 ആം തിയതി മുതൽ 6 വരെയുള്ള ദിവസങ്ങളിൽ പരാതിക്കാരനും പ്രതികളും അംഗങ്ങളായിട്ടുള്ള കൊളവയൽ കൂട്ടായ്മ എന്ന വാട്സാപ്പ് ഗ്രൂപ്പിലൂടെ പാലക്കി അബ്ദുൾ റഹ്മാൻ പ്രസിഡൻ്റായ പ്രവാസി കൂട്ടായ്മ സംഘടനയെ ശല്യപ്പെടുത്താനും ലഹളയുണ്ടാക്കാനും മെസേജുകൾ സൃഷ്ടിച്ച് നിരന്തരം അയച്ചെന്ന് പരാതിയിൽ പറഞ്ഞു.
0 Comments