Ticker

6/recent/ticker-posts

പൊതു സ്ഥലത്ത് മദ്യപിച്ച് പുതുവർഷാഘോഷം നിരവധി പേർ പിടിയിൽ മദ്യവുമായി മൂന്ന് പേർ കസ്റ്റഡിയിൽ

കാഞ്ഞങ്ങാട് :പൊതു സ്ഥലത്ത് മദ്യപിച്ച് പുതുവർഷാഘോഷം ആ
ഘോഷമാക്കിയ നിരവധി പേർ പിടിയിലായി. വിദേശ മദ്യവുമായി മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.രാജപുരം പൊലീസ് ഒമ്പത് കേസുകൾ റജിസ്ട്രർ ചെയ്തു. ഹോസ്ദുർഗ് പൊലീസ് രണ്ട് കേസ് റജിസ്ട്രർ ചെയ്തു. മദ്യപിച്ച് വാഹനം ഓടിച്ച നിരവധി പേരെ പിടികൂടി. അർദ്ധരാത്രിയിൽ സംശയ സാഹചര്യത്തിൽ കണ്ട വരെ കസ്റ്റഡിയിലെടുത്തു. ഏഴ് ലിറ്റർ വീതം വിദേശ മദ്യം കൈവശം സൂക്ഷിച്ച രണ്ട് പേരെ വെള്ളരിക്കുണ്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. ആറ്ലിറ്റർ മദ്യവുമായി ഒരാളെ ചിറ്റാരിക്കാൽ പൊലീസും പിടികൂടി. ന്യൂ ഇയറുമായി ബന്ധപെട്ട് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല.
Reactions

Post a Comment

0 Comments