Ticker

6/recent/ticker-posts

കടൽ കൊള്ളക്കാർ റാഞ്ചിയ പള്ളിക്കര സ്വദേശിയുൾപ്പെടെയുള്ള പത്ത് ഇന്ത്യക്കാരെ മോചിപ്പിച്ചു

കാഞ്ഞങ്ങാട് :കടൽ കൊള്ളക്കാർ
 റാഞ്ചിയ പള്ളിക്കര സ്വദേശിയുൾപ്പെടെയുള്ള പത്ത് ഇന്ത്യക്കാരെ മോചിപ്പിച്ചു.ബേക്കൽ പള്ളിക്കര പനയാൽ  അമ്പങ്ങാട് സ്വദേശി   
രജീന്ദ്രൻ ഭാർഗവൻ  ഉൾപ്പടെയുള്ള സംഘത്തെ മോചിപ്പിച്ചതായി
കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി ഇമെയിൽ സന്ദേശം വഴി രാജ് മോഹൻ ഉണ്ണിത്താൻ  എംപിയെ അറിയിച്ചു.
ആഫ്രിക്കയിലെ ടോഗോയിലെ
കടൽക്കൊള്ളക്കാർ
തട്ടിക്കൊണ്ടു പോയ  മലയാളികൾ ഉൾപ്പെടെ 10 ഇന്ത്യക്കാരെയാണ് മോചിപ്പിച്ചത്.
മാർച്ച് 17ന് രാത്രി കപ്പൽ റാഞ്ചിയതായാണ് പനാമ ഉടമസ്ഥതയിലുള്ള വിറ്റു റിവർ കമ്പനി
ബന്ധുക്കളെ വിവരം അറിയിച്ചിരുന്നത്. 
പ്രശ്നത്തിൽ ഇടപെടണ മെന്നാവശ്യപ്പെട്ട് രജീന്ദ്രൻ്റെ
ബന്ധുക്കൾ 
വി ദേശകാര്യമന്ത്രി, മുഖ്യമന്ത്രി, എം പിമാർക്ക് നിവേദനം നൽകിയിരുന്നു.
ആഫ്രിക്കയിലെ ടോഗോയിലെ ലോമിൽ തുറമുഖത്തു നിന്ന് കാമറൂണിലെ ഡൗവാലയിലേക്ക് പോയ, മലയാളികളടക്കം ജോലിചെയ്യുന്ന ചരക്കുകപ്പലാണ് കടൽക്കൊള്ളക്കാർ റാഞ്ചിയത്.
സംഘം സുരക്ഷിതരായി ദില്ലിയിൽ എത്തിയതായാണ്
കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൻ്റെ അറിയിപ്പുള്ളത്.
Reactions

Post a Comment

0 Comments