Ticker

6/recent/ticker-posts

വ്യാജമായി നിർമ്മിച്ച ആയിരം പാക്കറ്റ് സിഗരറ്റുകൾ വീട്ടിൽ നിന്നും പിടികൂടി രണ്ട് പേർ കസ്റ്റഡിയിൽ

കാഞ്ഞങ്ങാട് :വ്യാജമായി നിർമ്മിച്ച ആയിരം പാക്കറ്റ് സിഗരറ്റുകൾ വീട്ടിൽ നിന്നും പിടികൂടിയ പൊലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. പെരിയാട്ടടുക്കത്തെ ബി എ . അമീർ 37, മധൂർ ഉളിയത്തടുക്കയിലെ ബദറുദ്ദീൻ 42 എന്നിവരെയാണ് ബേക്കൽ പൊലീസ് പിടികൂടിയത്. പെരിയാട്ടടുക്കത്തെ ബി.സി. അഷറഫിൻ്റെ ഉടമസ്ഥയിലുള്ള വീട്ടിൽ നിന്നു മാണ് വ്യാജ സിഗരറ്റ് പിടിച്ചത്. അഷറഫിനെയും കേസിൽ പ്രതി ചേർത്തു. ഐടിസികമ്പനിയുടെ പേര് വ്യാജമായി നിർമ്മിച്ച് ഗോൾഡ് ഫ്ലൈക്ക് സിഗരറ്റാണ് നിർമ്മിച്ചത്. പാക്കറ്റുകളും നിർമ്മിച്ചിരുന്നു. സിഗരറ്റ് കമ്പനിയുടെ ഡപ്യൂട്ടി മാനേജർ ആണ് പരാതി നൽകിയത്.
Reactions

Post a Comment

0 Comments