കാഞ്ഞങ്ങാട് : പള്ളി ഭണ്ഡാരം കുത്തി തുറന്ന് കവർച്ച നടത്തിയ പ്രതി അറസ്റ്റിൽചിറ്റാരിക്കൽ തോമാപുരം പള്ളിയിലെ നേർച്ചപ്പെട്ടി കുത്തിതുറന്നു 6000 രൂപയോളം കവർച്ച ചെയ്ത കേസിലെ പ്രതിയെയാണ് ചിറ്റാരിക്കാൽ പൊലീസ് അറസ്റ്റ് ചെയ്തത്. ചിറ്റാരിക്കാൽ പള്ളിക്കുന്നിലുള്ള ബി . ടി . രാജേഷ് 50 ആണ് പിടിയിലായത്. ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ, എസ് ഐ അനിൽകുമാറും സംഘവും ആണ് അറസ്റ്റു ചെയ്തത്. 28 ന് വെളുപ്പിന് തോമാപുരം പള്ളിയിലെ ഭണ്ഡാരം കുത്തിതുറന്നു മോഷണം നടത്തുന്ന ദൃശ്യം സിസിടിവി യിൽ പതിഞ്ഞിരുന്നു. പ്രതി മുൻപും നിരവധി മോഷണക്കേസുകളിൽ പ്രതിയായിരുന്നു. പ്രതിയെ ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.
0 Comments