Ticker

6/recent/ticker-posts

എം.പി.ആസാദിന് ഡി.വൈ.എസ്.പിയായി സ്ഥാനക്കയറ്റം പേരാവൂരിൽ നിയമനം

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ഇൻസ്പെക്ടറായിരിക്കെ പ്രമാദമായ സംസ്ഥാനത്തെ നടുക്കിയ പടന്നക്കാട് പീഡനക്കേസിലെ പ്രതിയെ ദിവസങ്ങൾക്കകം അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിൻ്റെ തലവന്നായ ഇൻസ്പെക്ടർ എം പി . ആസാദിന് ഡി.വൈ.എസ്.പിയായി സ്ഥാനക്കയറ്റം.
 വാണിമേൽ സ്വദേശിയാണ് എം. പി . ആസാദ് . നിലവിൽ കണ്ണൂർ ജില്ലയിലെ ചക്കരക്കൽ പൊലീസ് ഇൻസ്പെക്ടറായി പ്രവർത്തിക്കുന്ന ആസാദിന് പേരാവൂർ ഡി വൈ എസ് പി യായാണ് സ്ഥാനക്കയറ്റം ലഭിച്ചത്. വടകര, കണ്ണൂർ, പാനൂർ തുടങ്ങിയ വിവിധ സ്റ്റേഷനുകളിൽ സബ് ഇൻസ്പെക്ടറായും ഇൻസ്പെക്ടർ ആയും പ്രവർത്തിച്ചു.  നിരവധി പ്രമാദമായ കേസുകൾ തെളിയിച്ചിട്ടിട്ടുണ്ട്. മികച്ച കുറ്റാ ന്വേഷണത്തിന് മൂന്നു തവണ ഡി ജി പി യുടെ ബാഡ്‌ജ് ഓഫ് ഹോണർ ലഭിച്ചിരുന്നു.
Reactions

Post a Comment

0 Comments