Ticker

6/recent/ticker-posts

നിരാശ ബാക്കി കാണാതായ മൂന്ന് വയസുകാരി കല്യാണിയുടെ മൃതദേഹം കിട്ടി

ആലുവ:  കാണാതായ മൂന്ന് വയസുകാരിയ്ക്കായി നടത്തിയത് അസാധാരണ രീതിയിലെ തെരച്ചിൽ. മരത്തടിയിൽ തട്ടി നിൽക്കുന്ന നിലയിൽ മൃതദേഹം 
കണ്ടെത്തിയതോടെ കണ്ണീരിൽ മുങ്ങി ആലുവ. ഇന്നലെ വൈകുന്നേരം ഏഴുമണിയോടെയാണ് തിരുവാങ്കുളത്ത് നിന്ന് നിന്ന് അമ്മയ്ക്കൊപ്പം പോയ മൂന്ന് വയസുകാരിയെ കാണാതായത്.
അംഗനവാടിയിൽ നിന്ന് സന്ധ്യ കൂട്ടിക്കൊണ്ട് വന്ന മകളെ വീട്ടിലേക്ക് കൊണ്ട് വരാത്തതിനേ തുടർന്നായിരുന്നു ഇത്. വീട്ടുകാരുടെ ചോദ്യം ചെയ്യലിൽ ബസിൽ വച്ച് മകളെ നഷ്ടപെട്ടതായി പറഞ്ഞു. പരസ്പര
വിരുദ്ധമായി പറഞ്ഞ ശേഷമാണ് പുഴയിലെറിഞ്ഞതായി പറഞ്ഞത്. അതിനിടെമൂഴിക്കുളം പുഴയില്‍ നാല് വയസുകാരിയെ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കുട്ടിയുടെ അമ്മയെ പ്രതിയാക്കിയാണ് കൊലപാതക കേസ്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റംസമ്മതിച്ചു. തിരോധാനവുമായി ബന്ധപ്പെട്ട പുതിയ വകുപ്പുകളും ഉള്‍പ്പെടുത്തും. കുട്ടിയുടെ അമ്മയെ ചികിത്സിച്ച മാനസികാരോഗ്യ വിദഗ്ധരുടെ മൊഴിയും രേഖപ്പെടുത്തും.

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ എത്തിക്കും. തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനില്‍ക്കും. കുട്ടിയുടെ അമ്മയെ ചികിത്സിച്ച മാനസികാരോഗ്യ വിദഗ്ധരുടെ മൊഴി രേഖപ്പെടുത്തും. എന്നുമുതലാണ് മാനസിക ആരോഗ്യ ചികിത്സ തേടിയത് എന്നതടക്കമുള്ള വിവരങ്ങള്‍ ശേഖരിക്കും

കല്യാണിയെ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ മാതാവിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കുടുംബ പ്രശ്‌നത്തെ തുടര്‍ന്നാണ് കൊലപാതകം എന്നാണ് വിവരം. ഇന്നലെ ഏഴുമണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം മൂഴിക്കുളം പുഴയില്‍ നിന്ന് കണ്ടെത്തിയത്.മൂഴിക്കുളം പാലത്തില്‍ നിന്ന് കുട്ടിയെ താഴേക്ക് എറിഞ്ഞെന്ന അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വ്യാപക തെരച്ചില്‍ നടത്തി. മണിക്കൂറുകള്‍ പിന്നിടുമ്പോഴും പ്രതീക്ഷ കൈവെടിയാതെ അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും സ്‌കൂബാ ടീം തിരച്ചില്‍ തുടര്‍ന്നു. കനത്തമഴയും വെളിച്ചക്കുറവും തിരച്ചിലിന് വെല്ലുവിളിയായി.2.20ഓടെ പുഴയുടെ മധ്യഭാഗത്ത് നിന്ന് സ്‌കൂബാ ടീം കുട്ടിയെ കണ്ടെത്തി. പുഴയുടെ അടിത്തട്ടില്‍ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹം.

Reactions

Post a Comment

0 Comments