യുവാവ് കിടപ്പ് മുറിയിലെ
ഫാനിൽ കെട്ടി തൂങ്ങി ജീവനൊടുക്കി. ഇന്ന് രാവിലെ 6.30 മണിയോടെയാണ് മരിച്ച നിലയിൽ കണ്ടത്. വെള്ളച്ചാൽ വന്നലോത്ത് താമസിക്കുന്ന ജെ.സി.ബി ഉടമ കെ.സുധാകര രാജു 36 ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിക്ക് ശേഷമാണ് സംഭവമെന്ന് കരുതുന്നു. ആന്ധ്ര പ്രദേശ് ചിറ്റൂർ സ്വദേശിയായ സുധാകര രാജു വർഷങ്ങളായി വന്ന ലോത്ത് കുടുംബ സമേതം താമസിക്കുകയായിരുന്നു. ഭാര്യയുമായുള്ള കുടുംബ പ്രശ്നത്തെ തുടർന്ന് ജീവനൊടുക്കിയതാണെന്ന് ബന്ധുവായ സുബ്രഹ്മണ്യരാജു പൊലീസിന് മൊഴി നൽകി. ചീമേനി പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
0 Comments