Ticker

6/recent/ticker-posts

വീടിൻ്റെ വാതിൽ ചവിട്ടി പാെളിച്ച് ദമ്പതികളെ ആക്രമിച്ചു ഫർണിച്ചറുകളും ഭക്ഷണ സാധനങ്ങളും നശിപ്പിച്ചു

കാഞ്ഞങ്ങാട് :വീടിൻ്റെ വാതിൽ ചവിട്ടി പാെളിച്ച് അകത്തു കടന്ന് ദമ്പതികളെ ആക്രമിച്ചു. ഫർണിച്ചറുകളും ഭക്ഷണ സാധനങ്ങളും നശിപ്പിച്ചു. മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കി. പരാതിയിൽ പൊലീസ് കേസെടുത്തു. പള്ളിക്കര സി.എച്ച്. നഗറിലെ അബൂബക്കറിൻ്റെ വീട്ടിലാണ് അതിക്രമം. വീടിൻ്റെ മുൻ വശം വാതിൽ ചവിട്ടി പൊളിച്ച് മരവടിയുമായി അകത്ത് കയറി അബൂബക്കറിനെ അടിച്ചും ഭാര്യ ഖദീജയെ ചവിട്ടിയും പരിക്കേൽപ്പിക്കുകയും ഭക്ഷണസാധനങ്ങൾ ഉൾപ്പെടെ നശിപ്പിച്ചെന്നാണ് പരാതി. പരിക്കേറ്റ ഖദീജയുടെ സഹോദരി കോട്ടക്കുന്നിലെ അനീസയുടെ പരാതിയിൽ അലിയാർക്ക തിരെ ബേക്കൽ പൊലീസ് കേസെടുത്തു. പ്രതിയുടെ ഭാര്യയെ വീട്ടിൽ കാണാത്ത ദേഷ്യത്തിനാണ് കഴിഞ്ഞ ദിവസം വൈകീട്ട് അക്രമം നടത്തിയതെന്നാണ് പരാതി.
Reactions

Post a Comment

0 Comments