Ticker

6/recent/ticker-posts

എറണാകുളം തിരുവാങ്കുളത്ത് മൂന്ന് വയസുകാരിയെ കാണാതായി വ്യാപക തിരച്ചിൽ

എറണാകുളം: എറണാകുളം തിരുവാങ്കുളത്ത് അമ്മയോടൊപ്പമുണ്ടായ മൂന്ന് വയസുകാരിയെ കാണാതായി .
മറ്റക്കുഴി സ്വദേശിയായ കല്യാണിയേയാണ് കാണാതായത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.തിരുവാങ്കുളത്ത് നിന്നും ആലുവ ഭാഗത്തേക്ക് അമ്മയുടെ ഒപ്പം യാത്ര ചെയ്യുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. അമ്മ ചെറിയ മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന വ്യക്തിയാണ്.
കുട്ടിയുടെ വീടിന്റെ 800 മീറ്റര്‍ അപ്പുറത്താണ് അംഗനവാടി ഉള്ളത്. അംഗനവാടിയിലേക്ക് കുട്ടിയെ സ്ഥിരമായി കൊണ്ടുവിടുന്നതും കൂട്ടിക്കൊണ്ട് വരുന്നതും അമ്മയാണ്. ഇന്നും  അമ്മയാണ് കുട്ടിയെ കൂട്ടിക്കൊണ്ട് വരാനായി പോയത്. അംഗനവാടിയില്‍ നിന്ന് കുഞ്ഞിനെ കൂട്ടിയ ശേഷം അമ്മ ഓട്ടോയില്‍ കയറുകയും അതിന് ശേഷം ബസില്‍ കയറി പോയി എന്നുമാണ് പറയുന്നത്.

അമ്മയ്ക്ക് ചെറിയ മാനസിക ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ തന്നെ പൊലീസ് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി ലഭിക്കുന്നില്ല എന്നത് വെല്ലുവിളിയാണ്. പൊലീസ് സി സി ടി വി ദൃശ്യങ്ങള്‍ ശേഖരിക്കുന്നുണ്ട്. തിരുവാങ്കുളത്തിനും കുറുവശ്ശേരിക്കും ഇടയില്‍ വെച്ചാണ് കുട്ടിയെ കാണാതായിരിക്കുന്നത്. കുട്ടിയും അമ്മയും നടന്ന് പോകുന്ന സി സി ടി വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. രാത്രി വൈകി പൊലീസ് സമീപത്തെ പുഴ കൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
Reactions

Post a Comment

0 Comments