Ticker

6/recent/ticker-posts

മടിക്കേരിയിലെ റിസോർട്ടിലേക്ക് പോയ കാഞ്ഞങ്ങാട് കുശാൽ നഗർ സ്വദേശിയായ യുവാവിനെ കാണാതായി

കാഞ്ഞങ്ങാട് :മടിക്കേരിയിലെ റിസോർട്ടിലേക്ക് പോയ കാഞ്ഞങ്ങാട് കുശാൽ നഗർ സ്വദേശിയായ യുവാവിനെ കാണാതായി. ബന്ധുക്കൾ നൽകിയ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 കടിക്കാലിലെ അബ്ദുൾ അസീസിൻ്റെ മകൻ കെ. ഷഫീഖിനെ 30 യാണ് കാണാതായത്. കഴിഞ്ഞ 17 ന് വൈകീട്ട് ആവിയിലെ ബന്ധു വീട്ടിൽ നിന്നുമാണ് പോയത്. മടിക്കേരിയിൽ തുടങ്ങുന്ന റിസോർട്ടിലേക്കെന്ന് പറഞ്ഞാണ് പോയത്. എന്നാൽ മടിക്കേരിയിൽ എത്തിയില്ല. വീട്ടിലും തിരിച്ചെത്തിയില്ല. തുടർന്നാണ് പൊലീസിനെ സമീപിച്ചത്.
Reactions

Post a Comment

0 Comments