Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് രാമചന്ദ്രൻ്റെ സഹോദരനും സംഗീതജ്ഞനുമായ സി. വേണുഗോപാലകൃഷ്ണൻ നിര്യാതനായി

പയ്യന്നൂർ : സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ്റെ സഹോദരനും  പഴയകാല സംഗീതജ്ഞനുമായ വേണു മാസ്റ്റർ എന്ന സി. ഗോപാലകൃഷ്ണൻ 78 നിര്യാതനായി. പയ്യന്നൂരിലായിരുന്നു താമസം.
 ഒരുമാസമായി സുഖമില്ലാതെ ചികിത്സയിൽ കഴിയുകയായിരുന്നു. കണ്ണൂർ എ .കെ.ജി. ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
2024 ജനുവരി 21 ന് വേണു മാഷിൻ്റെ ശിഷ്യന്മാർ പയ്യന്നൂരിൽ നടത്തിയ  ആദരിക്കൽ ചടങ്ങായിരുന്നു  ജീവിതത്തിലെ അവസാനത്തെ പൊതു പരിപാടി. പ്രൊഫ രാജീവൻ്റ നേതൃത്വത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തത് കൈതപ്രമായിരുന്നു. ഭാര്യമാർ: പ്രസന്ന. പരേതയായ പുഷ്പ .
മക്കൾ: മണികണ്ഠ ദാസ്, രാംദാസ്, റിജേഷ് ഗോപാലകൃഷ്ണൻ. 
 മറ്റ് സഹോദരങ്ങൾ: ഡോ. സി. രഘുനാഥ്, സി.ഭാനുമതി.
Reactions

Post a Comment

0 Comments