Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് നഗരത്തിൽ മൂന്ന് കടകൾ കുത്തി തുറന്ന് കവച്ച

കാഞ്ഞങ്ങാട് : നഗരത്തിൽ മൂന്ന് കടകൾ കുത്തി തുറന്ന് കവച്ച . പണവും ആഭരണങ്ങളും സാധനങ്ങളും കവർച്ച ചെയ്തു. പഴയ മെട്രോപാലസ് ഹോട്ടൽ
മൽസ്യ മാർക്കറ്റ് റോഡിൽ ഇന്നലെ രാത്രിയാണ് മൂന്ന് കടകളിൽ കവർച്ച നടന്നത്. ശ്രീലക്ഷ്മി ഗോൾഡ്' കവറിംഗ്, സമീപത്തെ ഇലക്ട്രോണിക്സ്, ബേക്കറി കടകളിലാണ്
 മോഷണം നടന്നത്. ഗോൾഡ് കവറിംഗിൽ നിന്നും സ്വർണം പൂശിയ ആഭരണങ്ങൾ, ഇലക്ട്രിക് കടയിൽ നിന്നും മൂന്ന് മിക്സികൾ, ബേക്കറി കടയിൽ നിന്നും 3000 രൂപയും കവർന്നു. ഇന്ന് രാവിലെയാണ് കവർച്ച വിവരം അറിയുന്നത്. ഹോസ്ദുർഗ് എസ്.ഐ ടി . അഖിൽ, പ്രബേഷണൽ എസ്.ഐ യും സ്ഥലത്തെത്തി. പൂട്ട് മുറിച്ചായിരുന്നു കവർച്ചയെന്ന് കണ്ടെത്തി. കവർച്ച നടന്ന
 സ്ഥാപനങ്ങൾ വ്യാപാരി
  പ്രസിഡന്റ് സി.കെ.  ആസിഫിൻ്റെ നേതൃത്തിൽ ഭാരവാഹികളായ ഫൈസൽ സൂപ്പർ , സി .കെ . ഹാരിസ്  , ഇ . പി . ഷിനോയ്   സന്ദർശിക്കുകയും പൊലീസുമായി ബന്ധപ്പെട്ടു. മോഷണം നടന്ന പ്രദേശം രാത്രി സാമൂഹ്യ വിരുദ്ധർതാവളമാക്കുന്നതായും വ്യാപാരികൾ പറഞ്ഞു.

Reactions

Post a Comment

0 Comments