കയറിയിരുന്ന് യുവാവിന്റെ അഭ്യാസ യാത്ര. സംഭവത്തിൽ കാർ
ഡ്രൈവറുടെ പേരിൽ കാസർകോട് പൊലീസ് കേസെടുത്തു. ഇന്നലെ രാത്രിയിലാണ് സംഭവം. കുമ്പള ഭാഗത്ത് നിന്നും കാസർകോട് ഭാഗത്തേക്ക് വന്ന കാറിൻ്റെ ഡിക്കിയിലിരുന്ന് യുവാവ് യാത്ര ചെയ്യുകയായിരുന്നു. കാറിന് മുകളിലിരുന്നുള്ള യുവാവിൻ്റെ യാത്ര ശ്രദ്ധയിൽപ്പെട്ട മറ്റ് യാത്രക്കാർ ദൃശ്യം മൊബൈലിൽ പകർത്തി. സംഭവം പുറത്ത് വരികയും സമൂഹമാധ്യമങ്ങളിൽ ദൃശ്യം പ്രചരിക്കുകയും ഇക്കാര്യം പൊലീസിൻ്റെ ശ്രദ്ധയിൽ വന്നതോടെ പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു. കെ.എൽ13 എം1403 നമ്പർ കാർ ഡ്രൈവർക്കെതിരെയാണ് കേസ്. ദേശീയ പാതയിൽ സർവീസ് റോഡിലൂടെ ആളെ മുകളിലിരുത്തി പൊതുജനങ്ങൾക്ക് അപകടമാകുമെന്നറിഞ്ഞു കൊണ്ട് അശ്രദ്ധയിലും അജാഗ്രതയിലും വാഹനം ഓടിച്ചതിനാണ് കേസ്.
0 Comments