Ticker

6/recent/ticker-posts

ഷൂസ് ധരിച്ച് സ്കൂളിൽ വന്നതിന് പ്ലസ് വൺ വിദ്യാർത്ഥിയുടെ ദേഹത്ത് ബെഞ്ചിട്ടു അഞ്ച് സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസ്

കാസർകോട്:ഷൂസ് ധരിച്ച് സ്കൂളിൽ വന്നതിന് പ്ലസ് വൺ വിദ്യാർത്ഥിയെ തള്ളി താഴെയിട്ട് ദേഹത്ത് ബെഞ്ചിട്ടു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് സീനിയർ വിദ്യാർത്ഥികൾക്കെതിരെ ആദൂർ പൊലീസ് കേസെടുത്തു. 21 ന് ഉച്ചക്ക് 16 കാരനായ പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെയാണ് പ്ലസ് വൺ
 കൊമേഴ്സ്യൽ ക്ലാസ് മുറിയിൽ ആക്രമണമുണ്ടായത്. തള്ളി താഴെയിട്ട് നിലത്തുവീണ വിദ്യാർത്ഥിയുടെ ദേഹത്ത് പ്ലസ്ടു വിദ്യാർത്ഥികൾ ബെഞ്ച് ദേഹത്ത് ഇട്ടതിൽ കൈക്ക് ഗുരുതരമായി പരിക്ക് പറ്റി. ക്ലാസിലേക്ക് ഷൂ ധരിച്ച് വന്നു എന്ന കാരണത്താൽ സംഘം ചേർന്ന് തടഞ്ഞു നിർത്തി ചീത്ത വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി അടിച്ച് പരിക്കേൽപ്പിച്ചതായും പരാതിയുണ്ട്. മുള്ളേരിയ സഹകരണ ആശുപത്രിയിൽ ചികിൽസയിലുള്ള വിദ്യാർത്ഥിയിൽ നിന്നും മൊഴിയെടുത്ത ശേഷം മുതിർന്ന വിദ്യാർത്ഥികൾക്കെതിരെ ആദൂർ പൊലീസ് കേസെടുക്കുകയായിരുന്നു.
Reactions

Post a Comment

0 Comments