Ticker

6/recent/ticker-posts

പുലർച്ചെ കിണറിനുള്ളിൽ നിന്നും ബഹളം, വയോധികനെ രക്ഷപ്പെടുത്തി

കാഞ്ഞങ്ങാട് :പുലർച്ചെ കിണറിനുള്ളിൽ നിന്നും ബഹളം കേട്ട് സമീപവാസികൾ നോക്കിയപ്പോൾ നിറഞ്ഞ് കവിയാറായ കിണറിനുള്ളിൽ
വയോധികനെ കണ്ടെത്തി. രണ്ട് മണിക്കൂറോളം വള്ളിയിൽ പിടിച്ച് കിണറിൽ കിടന്ന വയോധികനെ ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി. ഇന്ന് പുലർച്ചെ 5 മണിയോടെകുശാൽ നഗർ നിത്യാനന്ദ ഭജനമന്ദിരത്തിനടുത്തുള്ള കിണറ്റിൽ അകപ്പെട്ട കുശാൽ നഗറിലെ ഗംഗാധരനെ 66 യാണ്  രക്ഷപ്പെപ്പെടുത്തിയത്. രാവിലെ ആറ് മണിയോടെ സമീപത്തെ വീട്ടുകാർ കിണറിൽ നിന്നും ശബ്ദം കേട്ട് നോക്കിയപ്പോഴാണ് കിണറിലേക്ക് പടർന്ന വള്ളിയിൽ പിടിച്ച് നിൽക്കുന്ന വയോധികനെ കണ്ടത്. തുടർന്ന് നാട്ടുകാർ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. 15 അടി
യോളം താഴ്ചയുള്ള കിണറിൽ 90 ശതമാനവും വെള്ളമുണ്ട്.
സീനിയർ ഫയർ ഓഫീസർ ഗണേശൻ കിണറ്റിൻകര, ഫയർ ഓഫീസർമാരായ
 വി. വി. ലിനേഷ് ,
സുധീഷ് കുമാർ,അനിഷ് ,
ഷാജഹാൻ എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു. 
Reactions

Post a Comment

0 Comments