കാഞ്ഞങ്ങാട് : ഹോസ്ദുർഗ്കുശാൽ നഗറിൽ വയോധികനെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി. റിട്ട. കോപ്പറേറ്റീവ് ജീവനക്കാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കെ. വി. കരുണൻ 75 ആണ് മരിച്ചത്. ഇന്ന് രാവിലെ വീടിന് സമീപം കിണറിലാണ് മൃതദേഹം കണ്ടത്. ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ജില്ലാശുപത്രിയിൽ. ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു.
ഭാര്യ . രോഹിണി.
മക്കൾ : രേണുക (ജി. എൽ പി. എസ് ഹോസ്ദുർഗ് കടപ്പുറം) , അരുൺ കുമാർ ( എ.എം. വി.ഐകാസർകോട് ) കിരൺ കുമാർ ( ടാറ്റ കൺ സൽട്ടൻസി ബാംഗ്ലൂർ ) നിരൺ കുമാർ ( പി ഡബ്ല്യൂ ഡി കാസർകോട് ) .സംസ്ക്കാരം ഇന്ന് വൈകിട്ട്.
0 Comments