കാഞ്ഞങ്ങാട് :വീട്ടിൽ നിന്നും പോയ ഭർതൃമതിയായ യുവതിയെ കാണാതായതായി പരാതി. യുവതിയുടെ ഭർത്താവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തൃക്കരിപ്പൂർ നടക്കാവിലെ 28 കാരിയെയാണ് കാണാതായത്. വൈകീട്ട് 3 മണിയോടെ പോയ ശേഷം കാൺമാനില്ലെന്നാണ് പരാതി. ചന്തേര പൊലീസാണ് കേസെടുത്തത്.
0 Comments