കാഞ്ഞങ്ങാട് : ആശുപത്രിയിലേക്ക്
പോയ 23 വയസുകാരനെ കാൺമാനില്ലെന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാലോം അതിരുമാവിലെ ടോമിയുടെ മകൻ അമൽ ടോമിയെയാണ് കാണാതായത്. കഴിഞ്ഞ മെയ് 30 ന് രാവിലെ ആലുവ രാജഗിരി ആശുപത്രിക്കെന്ന് പറഞ്ഞ് പോയ ശേഷം കാണാതാവുകയായിരുന്നു. പിതാവിൻ്റെ പരാതിയിൽ ചിറ്റാരിക്കാൽ പൊലീസാണ് കേസെടുത്തത്.
0 Comments