Ticker

6/recent/ticker-posts

കാസർകോട്ടും പയ്യന്നൂരിലും കടകൾ കുത്തി തുറന്ന് കവർച്ച

കാഞ്ഞങ്ങാട് :കാസർകോട്ടും 
പയ്യന്നൂരിലും കടകൾ 
കുത്തി തുറന്ന് പണവും സാധനങ്ങളും കവർച്ച ചെയ്തു. കാസർകോട് മന്നിപ്പാടി ഗണേഷ് നഗറിലെ പി എ . അബ്ദുൾ ജലീലിൻ്റെ കെ.ജി.എൻ സൂപ്പർ മാർക്കറ്റിൻ്റെ പൂട്ട് തകർത്ത് ക്യാഷ് കൗണ്ടറിലും അലമാരയിലും സൂക്ഷിച്ച 7500 രൂപ കവർച്ച ചെയ്തു. കാസർകോട് പൊലീസ് കേസെടുത്തു. പയ്യന്നൂർ കൊറ്റിയിൽ കടയുടെ 
ഗ്രിൽസ്തകർത്ത് മേശ വലിപ്പിൽ നിന്നും 2000 രൂപയും 18000 രൂപ വില വരുന്ന ചോക്ലേറ്റ് മിഠായികളും സിഗരറ്റും കവർച്ച ചെയ്തു. കൊറ്റിയിലെ രഘുനന്ദനൻ്റെ കടയിലാണ് മോഷണം. പയ്യന്നൂർ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments