Ticker

6/recent/ticker-posts

കിടപ്പ് മുറിയിൽ നിന്നും എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട്:കിടപ്പ് മുറിയിൽ നിന്നും എം.ഡി.എം.എയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു .
സിഗരറ്റ് പാക്കറ്റിനുള്ളിൽ സൂക്ഷിച്ച മയക്ക് മരുന്നും പണവും എംഡി . എം . എ വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടി.
പടന്നക്കാട് കരുവളത്തെ ഋഷികുമാർ 38 ആണ് അറസ്റ്റിലായത്.
ഇന്നലെ വൈകീട്ട് ഹോസ്ദുർഗ് പൊലീസ് വീട്ടിലെ കിടപ്പ് മുറി പരിശോധിച്ചതിൽ 0.93 ഗ്രാം
എം.ഡി.എം.എ കണ്ടെത്തുകയായിരുന്നു. 6350 രൂപ ചില്ല് കഷണം വലിക്കാൻ ഉപയോഗിക്കുന്ന കുഴൽ മൊബൈൽ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു.
Reactions

Post a Comment

0 Comments