Ticker

6/recent/ticker-posts

കാട്ടാനകൂട്ടമിറങ്ങി വ്യാപക കൃഷി നാശം

കാഞ്ഞങ്ങാട് :കാട്ടാനകൂട്ടമിറങ്ങി
 വ്യാപക കൃഷി നാശമുണ്ടാക്കി. ഏക്കർ കണക്കിന് കവുങ്ങ്, വാഴ, റബർ കൃഷികൾ ആനക്കൂട്ടം നശിപ്പിച്ചു.
കൊന്നക്കാട് കടവതുമുണ്ടയിലെ ജോജോ ആന്റണിയുടെ കൃഷിസ്ഥലത്താണ് കാട്ടാനകളുടെ കൂട്ടം ഇറങ്ങി വ്യാപക നാശം വിതച്ചത്. തുടർന്ന് ആനക്കൂട്ടം കാടുകയറി. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ട്.
 വിവരം ലഭിച്ചതോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കാട്ടാനകളുടെ നീക്കങ്ങളെ തുടർച്ചയായി നിരീക്ഷിക്കുന്നതിനുള്ള നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
മനുഷ്യ–കാട്ടാന സംഘർഷം കുറയ്ക്കുന്നതിനായി പ്രദേശത്ത് സോളാർ തൂക്കുവേലി സ്ഥാപിക്കുന്ന പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും  വ്യക്തമാക്കി. സോളാർ തൂക്കുവേലി പൂർണ്ണമായും നടപ്പിലായാൽ ഈ മേഖലയിലെ ആനപ്രശ്നത്തിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി വനപാലകർ പറഞ്ഞു.
Reactions

Post a Comment

0 Comments