കാഞ്ഞങ്ങാട് : കോഴിക്കോട് ആശുപത്രിയിൽ അന്തരിച്ച മുൻ കാഞ്ഞങ്ങാട് എം.എൽ. എ എം. നാരായണൻ്റെ മൃതദേഹം നാളെ ഉച്ചക്ക് കാഞ്ഞങ്ങാട് പൊതു ദർശനത്തിന് വെക്കും. 12 .30 മുതൽ ടൗൺ ഹാളിൽ ആണ് പൊതു ദർശനം. 3 മണിക്ക് എളേരിയിലെതറവാട് വീട്ടിലേക്ക് കൊണ്ട് പോകും. വൈകീട്ട് ഇവിടെ വീട്ടുവളപ്പിൽ സംസ്കാരം. പുലർച്ചെ കോഴിക്കോട് നിന്നും മൃതദേഹം നീലേശ്വരം തേജസ്വിനി ആശുപത്രിയിലെത്തിക്കും.
സി.പി.ഐ നേതാവും മുൻ ഹോസ്ദുർഗ്ഗ് എം.എൽ.എ.യുമായ എം.നാരായണൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു
മുൻ എംഎൽഎ എം നാരായണന്റെ നിര്യാണത്തിൽ രജിസ്ട്രേഷൻ, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അനുശോചിച്ചു. ഹോസ്ദുർഗ് മുൻ എംഎൽഎ എം നാരായണന്റെ ദേഹവിയോഗം തീരാനഷ്ടമാണ്. ദീർഘകാലത്തെ സൗഹൃദവും ഹൃദയബന്ധവും ഉണ്ടായിരുന്നു. കാസർകോട് എംപിയായിരുന്ന കാലം മുതൽ എം നാരായണനുമായി ബന്ധം ഉണ്ടായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. ജനകീയനായ ഒരു ജന പ്രതിനിധി എന്ന നിലയിൽ തൻ്റെ പദവിയോട് നീതി പുലർത്തിയ അദ്ദേഹത്തിൻ്റെ വിയോഗം തീർത്താൽ തീരാത്ത നഷ്ടമാണ്. ദുഃഖാർത്തരായ കുടുംബാംഗങ്ങളോടും നാട്ടുകാരോടും അദ്ദേഹം അഗാധമായ അനുശോചനം അറിയിച്ചു.
0 Comments