കാസർകോട്:റോഡ് മുറിച്ച് കടക്കവെ കാർ ഇടിച്ച് തെറിപ്പിച്ച വീട്ടമ്മ മരിച്ചു. കാസർകോട് ദേശീയ പാതയിൽ അടുക്കത്ത് ബയലിൽ ഇന്ന് വൈകീട്ട് 5.30 മണിയോടെയാണ് അപകടം. അടുക്കത്ത് ബയലിലെ യൂസഫിൻ്റെ ഭാര്യ നസിയ 51 ആണ് മരിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി 7 മണിയോടെ മരിച്ചു. അപകടത്തിൻ്റെ സി.സി.ടി.വി ദൃശ്യം പുറത്ത് വന്നു. ഒരു ലോറി വരുന്നതിന് മുൻപ് മറുവശത്തേക്ക് കടക്കവെ ലോറിക്ക് പിന്നാലെ മറെറാരു ട്രാക്കിലൂടെ വന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വീട്ടമ്മ മീറ്ററോളം ഉയർന്ന് തെറിച്ച് പോയി. കാർ ഡ്രൈവർക്കെതിരെ കാസർകോട് പൊലീസ് കേസെടുത്തു.
മുസ്ലിം യൂത്ത് ലീഗ് അടുക്കത്ത്ബയല്‍ ശാഖ ജനറല്‍ സെക്രട്ടറി നൗഫലിന്റെ മാതാവാണ്.
0 Comments