കാഞ്ഞങ്ങാട് : നബിദിന ഘോഷയാത്രയിലേക്ക് ആശംസയുമായി മാവേലിയെത്തി. കാഞ്ഞങ്ങാട് ആവിയിൽ ജമാഅത്ത് കമ്മിറ്റി നടത്തിയ നബിദിന റാലിയിലേക്കായിരുന്നു മാവേലിയുടെ വരവ്. നബിദിന റാലിയിലേക്ക് മാവേലിയെത്തിയ പോർവിശ്വാസികൾക്കും ഏറെ സന്തോഷം.ഘോഷയാത്രയിൽ പങ്കെടുത്തവർക്ക് മാവേലി മധുരം നൽകി. മുതിർന്നവർക്ക് ഹസ്തദാനം നടത്തിയും സൗഹൃദം പങ്കിട്ടും മാവേലി നബിദിന റാലിക്കൊപ്പം ചേർന്നു. റാലി അൽപ്പം നീങ്ങി റോഡിലെത്തിയപ്പോഴാണ് ഇത് വഴി 'പ്രജകളെ 'കാണാനെത്തിയ മാവേലി ഇത് വഴി കടന്നു വന്ന നബിദിന റാലിയെ കണ്ടത്. പിന്നെ ഒട്ടും അമാന്തിച്ചില്ല. ഘോഷയാത്രക്ക് മുന്നിലേക്ക് ഓടിയെത്തി.
ഖത്തീബ് അസറുദ്ദീൻ ബാഖവി , യൂസഫ് ഹാജി (പ്രസിഡന്റ്) എം. കെ. അബ്ദുൽ ഹമീദ്(സെക്രട്ടറി )ജമാൽ അഹമ്മദ് (ഖജാഞ്ചി )നേതൃത്വം നൽകി.
0 Comments