ഉസ്താദ് റിമാൻഡിലായി. ഇന്നലെ രാത്രി 10 മണിയോടെ
പാറപ്പള്ളിയിലാണ് സംഭവം. മൂന്നാം മൈലിലെ മദ്രസ അധ്യാപകൻ കോഴിക്കോട് സ്വദേശി ബാസിത്താണ് 30 റിമാൻഡിലായത്. ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്യുകയായിരുന്നു. സമ്മാനം വാങ്ങി തരാമെന്ന് പറഞ്ഞ് കൂട്ടി കൊണ്ട് പോയി ഇരുള് മൂടിയ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഭയന്ന് വിറച്ച പെൺകുട്ടി ഓടി കിതച്ചെത്തി മാതാവിനോട് വിവരം അറിയിച്ചു. നാട്ടുകാർ അറിഞ്ഞതിന് പിന്നാലെ വളഞ്ഞിട്ട് പിടികൂടി അമ്പലത്തറ പൊലീസിന് കൈമാറി. പോക്സോ പ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു.
0 Comments