Ticker

6/recent/ticker-posts

സ്കൂട്ടിയിൽ പിക്കപ്പ് ഇടിച്ച് തൃക്കരിപ്പൂരിലെ യുവാവ് മരിച്ചു

പയ്യന്നൂർ :സ്കൂട്ടിയി പിക്കപ്പ് ഇടിച്ച് തൃക്കരിപ്പൂർ സ്വദേശിയായ യുവാവ് മരിച്ചു. പയ്യന്നൂർ മീനാ ബസാറിന് സമീപത്താണ് അപകടം. തൃക്കരിപ്പൂർ സൗത്ത് കാക്കുന്നം കുഞ്ഞിക്കണ്ണൻ്റെ മകൻ ടി വി . സുകേഷ് 38 ആണ് മരിച്ചത്. യുവാവ് ഓടിച്ച സ്കൂട്ടിയിൽ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചു വീണ് ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പിക്കപ്പ് ഡ്രൈവറുടെ പേരിൽ പയ്യന്നൂർ പൊലീസ് കേസെടുത്തു. പയ്യന്നൂരിൽ നിന്നും തൃക്കരിപ്പൂരിലേക്ക് വരവെയാണ് അപകടം.
Reactions

Post a Comment

0 Comments