Ticker

6/recent/ticker-posts

കാർ യാത്രക്കാരെ ആക്രമിച്ചു 20 വാഹനങ്ങളിൽ സഞ്ചരിച്ച 50 അംഗ വിവാഹ പാർട്ടിക്കെതിരെ കേസ്

കാഞ്ഞങ്ങാട് : മാർഗതടസമുണ്ടാക്കി സഞ്ചരിച്ചത് ചോദ്യം ചെയ്തതിന്
കാർ യാത്രക്കാരെ ആക്രമിച്ചു. 20 വാഹനങ്ങളിൽ സഞ്ചരിച്ച 50 അംഗ വിവാഹ പാർട്ടിക്കെതിരെ പൊലീ കേസെടുത്തു. പെരിയാട്ടടുക്കത്താണ് സംഭവം. പനയാൽ കാട്ടിയടുക്കത്തെ ആർ. ഗോപാലകൃഷ്ണൻ്റെ പരാതിയിൽ പള്ളിക്കര സ്വദേശികളായ സൂഫി, അബൂതാഹിർ, മുനൈസ്, സിദ്ദീഖ്, ഹക്കീബ്, ഫൈസൽ മറ്റ് കണ്ടാലറിയാവുന്ന 44 പേർക്കെതിരെയുമാണ് ബേക്കൽ പൊലീസ് കേസെടുത്തത്.ഗോപാലകൃഷ്ണന് പുറമെ ഭാര്യ സുനിത 30, സുഹൃത്ത് പനയാലിലെ രാജു 40 എന്നിവർക്കും മർദ്ദനമേറ്റു. കൈ കൊണ്ട് അടിച്ചും കല്ല് കൊണ്ട് കുത്തിയും തടയാൻ ശ്രമിച്ച ഭാര്യയുടെ കൈ പിടിച്ച് തിരിച്ചും മുടി പിടിച്ച് വലിച്ചും സുഹൃത്തിനെ കൈ കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചെന്നാണ് പരാതി. ഇവർ മംഗലാപുരം ആശുപത്രിയിൽ ചികിൽസയിലുള്ള ബന്ധുവിനെ കാണാൻ പോവുകയായിരുന്നു. മാർഗതടസമുണ്ടാക്കി വിവാഹ സംഘം  20 വാഹനങ്ങൾ സഞ്ചരിച്ചതായും ഇത് ചോദ്യം ചെയ്തപ്പോൾ അക്രമിച്ചെന്നാണ് പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിട്ടുള്ളത്. ഇന്നലെ
വൈകീട്ടാണ് സംഭവം.
Reactions

Post a Comment

0 Comments