Ticker

6/recent/ticker-posts

ന്യൂമാഹി ഇരട്ടക്കൊല: കൊടി സുനിയടക്കം 14 പ്രതികളെ കോടതി വെറുതെവിട്ടു

കണ്ണൂര്‍: ന്യൂമാഹിയിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകരെബൈക്ക് തടഞ്ഞുനിർത്തി ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയ
കേസിൽ കൊടി സുനിയടക്കം മുഴുവൻ പ്രതികളെയും വെറുതെ വിട്ടു.
14 പ്രതികളെയാണ് വെറുതെവിട്ടത്. തലശ്ശേരി അഡീഷണൽ ജില്ലാസെഷൻസ് കോടതിയുടെതാണ് വിധി. തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിധി.
മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർ ഉൾപ്പെടെ സിപിഎം പ്രവർത്തകർ ആണ് പ്രതികൾ.
2010 മേയ് 28ന് രാവിലെ 11ന് ന്യൂമാഹി പെരിങ്ങാടികല്ലാടി റോഡിൽ ആണ് കൊലപാതകം.മാഹി കോടതിയിൽ ഹാജരായി തിരിച്ചു വരുമ്പോൾ ബൈക്ക് തടഞ്ഞ്
ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 
ജനുവരി 22നാണ് കേസിന്‍റെ വിചാരണ തുടങ്ങിയത്.


Reactions

Post a Comment

0 Comments