കാഞ്ഞങ്ങാട് :മനുഷ്യ വന്യജീവി സംഘർഷം തീവ്രയജ്ഞം - പനത്തടി പഞ്ചായത്തിൽ മിഷൻ വൈൽഡ് പിഗിൻ്റെ ഭാഗമായി കാട്ടുപന്നികളെ നിർമ്മാർജ്ജനം ചെയ്യാനുള്ള പ്രവർത്തികൾ ആരംഭിച്ചു. സെപ്റ്റംബർ 16 മുതൽ 30 വരെ നടന്ന ഹെൽപ്പ് ഡെസ്ക് - സ്ഥാപിച്ച് പനത്തടി പഞ്ചായത്തിൽ നിന്നും പരാതികൾ സ്വീകരിച്ചിരുന്നു. അതിൽ ഏറ്റവും പ്രധാന സംഘർഷ വന്യജീവി ആയി കാട്ടുപന്നികളെ പറഞ്ഞിരുന്നു. ആദ്യഘട്ട അവലോകന യോഗത്തിലും രണ്ടാം യോഗത്തിലും പനത്തടി പഞ്ചായത്തിലെ ജനജാഗ്രത സമിതി ചർച്ച ചെയ്യുകയും ഇതിന് പരിഹാരമായി പഞ്ചായത്തിൽ റജിസ്ട്രർ ചെയ്ത എമ്പനാൽ ഷൂട്ടർമാരെ ഉപയോഗപ്പെടുത്തിക്കൊണ്ട് കാട്ടുപണികളെ നിർമാർജനം ചെയ്യുന്നതിനുള്ള നടപടികൾ കൈക്കൊള്ളുന്നതിന് തീരുമാനമായി. മിഷൻ വൈൽഡ് പിഗ്ഗ് പനത്തടി പഞ്ചായത്തിലെ 15ആം വാർഡ് മെമ്പർ കെ. കെ. വേണുഗോപാലിൻ്റെ നേതൃത്വത്തിൽ വതിൽമാടി, എരിഞ്ഞിലംകോഡ്, ചിത്താരി എന്നിവിടങ്ങളിൽ പഞ്ചായത്തിൽ എംപാനെൽ ചെയ്ത ഷൂട്ടർമാരുടേ നേതൃത്വത്തിൽ തിരച്ചിൽ നടത്തുന്നു. പടം :പനത്തടി പഞ്ചായത്തിൽ മിഷൻ വൈൽഡ് പിഗിൻ്റെ ഭാഗമായി കാട്ടുപന്നികളെ നിർമ്മാർജ്ജനം ചെയ്യാനുള്ള പ്രവർത്തികൾ ആരംഭിച്ചപ്പോൾ.
0 Comments