Ticker

6/recent/ticker-posts

മൊബൈൽ ഫോൺ നൽകാത്തതിന് കുട്ടി പിണങ്ങി, ഇൻ്റർസിറ്റി എക്സ്പ്രസിൽ മാതാവിനൊപ്പം യാത്ര ചെയ്ത എട്ട് വയസുകാരൻ സ്റ്റേഷനിൽ ഇറങ്ങിയില്ല, പരിഭ്രാന്തിക്കൊടുവിൽ കണ്ണൂരിൽ കണ്ടെത്തി

കാഞ്ഞങ്ങാട് :ഇൻ്റർസിറ്റി എക്സ്പ്രസിൽ
മാതാവിനൊപ്പം യാത്ര ചെയ്ത എട്ട് വയസുകാരൻ
റെയിൽവെ സ്റ്റേഷനിൽ ഇറങ്ങിയില്ല. പരിഭ്രാന്തിക്കൊടുവിൽ കുട്ടിയെ കണ്ണൂരിൽ കണ്ടെത്തി പൊലീസ്. ഇന്ന് ഉച്ചക്ക് മംഗലാപുരത്ത് നിന്നും കാസർകോട്ടേക്ക് യാത്ര ചെയ്ത മാതാവിൻ്റെ മകനെയാണ് കാണാതായത്. മംഗലാപുരത്ത് നിന്നും ട്രെയിനിൽ കയറുമ്പോൾ മാതാവ് മൊബൈൽ ഫോൺ നൽകാത്തതിന് പിണങ്ങുകയും കുട്ടി മാതാവ് കയറിയ കംപാർട്ടുമെൻ്റിൽ കയറാതെ പിറക് വശത്തെ മറ്റൊരു കംപാർട്ടുമെൻ്റിൽ കയറിയതാണെന്നും പറയുന്നു. കാസർകോട് എത്തിയ ട്രെയിനിൽ നിന്നും മാതാവ് ഇറങ്ങിയെങ്കിലും കുട്ടി ഇറങ്ങിയില്ല. റെയിൽവെ പൊലീസ് ഉടൻ ഇടപെടുകയും കാഞ്ഞങ്ങാട്ടും കുട്ടി ഇറങ്ങിയിട്ടില്ലെന്ന് കണ്ടെത്തി. ട്രെയിൻ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് നടത്തിയ പരിശോധനയിൽ കണ്ണൂരിൽ എത്തുന്നതിനിടെ കുട്ടിയെ കണ്ടെത്തുകയായിരുന്നു. മാതാവ് കണ്ണൂരിലേക്ക് യാത്ര തിരിച്ചു. തീർത്ഥാടനത്തിനെത്തിയതായിരുന്നു മക്കൾക്കൊപ്പം സ്ത്രീ.

Reactions

Post a Comment

0 Comments