Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് നഗരസഭയിലും അജാനൂരിലും റിബലുകൾ, കൗൺസിലറും പഞ്ചായത്ത് അംഗവും യൂത്ത് ലീഗ് നേതാവും സ്ഥാനാർത്ഥികൾ

കാഞ്ഞങ്ങാട് : അജാനൂർ പഞ്ചായത്തിൽ മുസ്ലിം ലീഗിൻ്റെ ശക്തി കേന്ദ്രമായ വാർഡ് 6 ചിത്താരിയിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിക്ക് റിബൽ. നിലവിലെ ലീഗ് കൗൺസിലർ സി. കെ. ഇർഷാദാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക നൽകിയിരിക്കുന്നത്. നിരവധിമുസ്ലിം ലീഗ് പ്രവർത്തകർക്കൊപ്പമെത്തി ഇർഷാദ് പത്രിക നൽകുകയായിരുന്നു. കഴിഞ്ഞതവണ വലിയ ഭൂരിപക്ഷത്തിൽ ലിഗ് കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ ഇർഷാദിന് ഒരവസരം കൂടി നൽകണമെന്ന് ഒരു വിഭാഗം പാർട്ടി പ്രവർത്തകർ ആവശ്യപ്പെട്ടെങ്കിലും നേതാക്കൾ തയാറായില്ല. തുടർന്നാണ് സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക നൽകിയത്. മുസ്ലീം ലീഗ് വാർഡ് സെക്രട്ടറി സി. പി . സുബൈറാണ് ഔദ്യോഗിക സ്ഥാനാർത്ഥി. ഐഎൻ.എല്ലിൻ്റെ കെ.സി. മുഹമ്മദ് കുഞ്ഞിയാണ് ഇവിടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി.കാഞ്ഞങ്ങാട്  കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ യൂത്ത് ലീഗ് നേതാവ് റിബൽ സ്ഥാനാർത്ഥി. പത്രിക നൽകി. കാഞ്ഞങ്ങാട് നഗരസഭയിൽ മുൻസിപ്പൽ വാർഡ് 45 ലാണ് യൂത്ത് ലീഗ് മുൻസിപ്പൽ  സെക്രട്ടറി റഷീദ് പത്രിക നൽകിയത്. ലീഗ് വാർഡ് സെക്രട്ടറി കൂടിയാണ്. കോൺഗ്രസിലെ ചന്ദ്രൻ മാസ്റ്റർ ആണ് വാർഡിലെയു.ഡി.എഫ് സ്ഥാനാർത്ഥി. വാർഡ് വിഭജനവുമായി ബന്ധപ്പെട്ടതർക്കമാണ് സ്ഥാനാർത്ഥിത്വത്തിലേക്ക് നയിച്ചതെന്ന് റഷീദ് പറഞ്ഞു. ഈ വാർഡ് ലീഗിന് നൽകണമെന്നും അല്ലാത്ത പക്ഷം സ്വതന്ത്രനെ മൽസരിപ്പിക്കണമെന്നും യോഗത്തിൽ റഷീദ് ആവശ്യപ്പെട്ടിരുന്നു. ഇത് വക വെക്കാത്തതാണ് മൽസരരംഗത്തിറങ്ങാൻ കാരണമെന്ന് റഷീദ് പറഞ്ഞു. കഴിഞ്ഞതവണയു.ഡി. എഫിന് സ്വാധീനമുള്ള ഈ വാർഡിൽ ബി.ജെ.പി അട്ടിമറി വിജയം നേടിയിരുന്നു. ബി.ജെ.പി നേതാവ് ബൽരാജിൻ്റെ ഭാര്യ വന്ദനയായിരുന്നു വി ജയിച്ചത്. 2015 ൽ റഷീദിൻ്റെ അനുജൻ റംഷീദ് ആണ് വാർഡിൽ വിജയിച്ചത്. യു.ഡി.എഫ്, എൽ. ഡി. എഫ് , ബി.ജെ.പി മുന്നണികളെ പരാജയപ്പെടുത്തി സ്വതന്ത്രനായി മൽസരിച്ചായിരുന്നു റംഷീദിൻ്റെ വിജയം.കാഞ്ഞങ്ങാട് നഗരസഭയിൽ നിലവിലെ സി.പി.എം അംഗവും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷയുമായ കെ. വി. സരസ്വതി   സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക നൽകി. മധുരങ്കൈ വാർഡ് 22 ലാണ് സരസ്വതി മത്സരിക്കുന്നതിന് പത്രിക നൽകിയത്.  ഇവിടെ സി പി എം സ്ഥാനാർത്ഥി കെ. വി. ഉദയനാണ് . യുഡിഎഫിനും വാർഡിൽ സ്ഥാനാർത്ഥിയുണ്ട്. വാഴുന്നോ റൊടി വാർഡിൽ നിന്നുമാണ് സി പി എം സ്വതന്ത്ര സ്ഥാനാർത്ഥിയായി സരസ്വതി നിലവിൽ കൗൺസിലിൽ സ്ഥാനത്തുള്ളത്. 2015-20 കാലത്തും സരസ്വതി ഇതേ വാർഡിൽസി.പി.എം ടിക്കറ്റിൽ സ്വതന്ത്രയായി മൽസരിച്ച് ജയിച്ചിരുന്നു. നിലവിലുള്ള കൗൺസിലിൽ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷയായി ഇരിക്കെ വീട്ടിലേക്കുള്ള വഴി വിഷയത്തിൽ അവർ ബി ജെ പി യെ സമീപിച്ചിരുന്നു. തൻ്റെ പാർട്ടിയായ സിപിഎം ബ്രാഞ്ച് കമ്മിറ്റിക്കും ലോക്കൽ കമ്മിറ്റിക്കും പരാതി നൽകി ഫലമില്ലാതെന്ന് പറഞ്ഞായിരുന്നു ബി ജെ പി യെ സമീപിച്ചത്. സി പി എം ഭരണസമിതിയിൽ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാൾ ബി ജെ പി സഹായം തേടിയത് അന്ന് ഏറെ വിവാദം ഉണ്ടാക്കിയിരുന്നു. വിഷയം അതുപോലെ നിൽക്കുന്ന സാഹചര്യത്തിലാണ് ഇത്തവണ സ്വതന്ത്ര സ്ഥാനാർത്ഥിയാകുന്നതെന്ന് സരസ്വതി പറയുന്നു. സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് മൽസരിക്കുന്നതെന്നും ബി.ജെ. പി യുടെ പിന്തുണയോടെ മൽസരിക്കുന്നുവെന്ന വാർത്ത ശരിയല്ലെന്ന് അവർ പറഞ്ഞു. സ്ഥാനാർത്ഥിയാകാൻ ആവശ്യപ്പെട്ടോ പിന്തുണയുമായോ ബി.ജെ.പി നേതാക്കൾ സമീപിച്ചിട്ടില്ല. മൽസരിക്കരുതെന്ന് സി.പി.എം നേതാക്കൾ ആവശ്യമുന്നയിച്ചിരുന്നു. തനിക്ക് വലിയ പ്രയാസം നേരിട്ടപ്പോൾ സഹായം ലഭിച്ചില്ല. സ്വതന്ത്രയായി മൽസരിക്കുന്നതിന് ഇതാണ് കാരണം. ബന്ധുക്കളും നാട്ടുകാരും മൽസരിക്കാൻ ആവശ്യപ്പെട്ടു.സരസ്വതി പറഞ്ഞു.


Reactions

Post a Comment

0 Comments