കാഞ്ഞങ്ങാട് :മടിക്കൈയിൽ കാവിലെ ഉത്സവ സ്ഥലത്തേക്ക് പല ചരക്ക് ലോഡുമായി വന്ന പിക്കപ്പ് നിയന്ത്രണം വിട്ട്
ഓടയിലേക്ക് മറിഞ്ഞ ശേഷം മരക്കുറ്റിയിലിടിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. ഒരാൾക്ക്. ഒരാൾക്ക് ഗുരുതര പരിക്കുണ്ട്. ഇന്ന് വൈകീട്ടാണ് അപകടം. പകുതി മുറിച്ച് റോഡരികിലേക്ക് തൂങ്ങി നിന്ന കുറുക്കൂട്ടി
മരത്തിൻ്റെ ഭാഗത്ത് ഇടിച്ച് മതിലിൽ തട്ടിയ നിലയിലാണ് നിന്നത്. വാഹനത്തിൻ്റെ ക്യാമ്പിൻ തെറിച്ചു പോയി. ബേളൂർ പേരിയയിലെ
നാരായണന് 65ഗുരുതരമായി പരിക്കേറ്റു. ക്ഷേത്ര ഭാരവാഹിയാണ്. ഡ്രൈവർ പനങ്ങാട്ടെ ശ്രീഹരി 40 ക്കും മറ്റൊരാൾക്കും പരിക്കേറ്റു. മൂന്ന് പേരെയും കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേരിയ കാവിലേക്ക് സാധനങ്ങൾ കൊണ്ട് പോവുകയായിരുന്നു.
0 Comments