Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് പട്ടണത്തിൽ ഫുട്ട് ഓവർ ബ്രിഡ്ജ്: ബജറ്റിൽ രണ്ട് കോടി രൂപ വകയിരുത്തി

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് പട്ടണത്തിൽ ഫുട്ട് ഓവർ ബ്രിഡ്ജ് സ്ഥാപിക്കുന്നതിനായി സംസ്ഥാന ബജറ്റിൽ രണ്ട് കോടി രൂപ വകയിരുത്തി. കാഞ്ഞങ്ങാട് പുതിയ  ടൗൺ ഹാൾ നിർമ്മാണത്തിനായിരണ്ട് കോടി രൂപ ബജറ്റിൽ വകയിരുത്തി. രണ്ട് പദ്ധതികൾക്കും പണം വകയിരുത്തിയതായി 
 ഇ.ചന്ദ്രശേഖരൻ എം.എൽ.എ അറിയിച്ചു. എം.എൽ എയുടെ ഇടപെടലിൻ്റെ ഭാഗമായാണ് തുക വകയിരുത്തിയത്.
 കാഞ്ഞങ്ങാട്ട് മേൽപ്പാലം വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇടത് മുന്നണിയുടെ വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു നഗരത്തിൽ മേൽപ്പാലം എന്നത്. ചെയർമാൻ വി.വി. രമേശനും ഫുട് ഓവർ ബ്രിഡ്ജ് സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നു.
Reactions

Post a Comment

0 Comments