Ticker

6/recent/ticker-posts

അമ്പലത്തറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വളപ്പിൽ പ്രാചീന ഗുഹ കണ്ടെത്തി

കാഞ്ഞങ്ങാട് പാറപ്പള്ളി അമ്പലത്തറ ജി.വി.എച്ച്.എസ്.എസ് വിദ്യാലയത്തിൽ പ്രാചീനമായ ഗുഹ കണ്ടെത്തി. 
വിദ്യാലയ വളപ്പിൽ കാടു പിടിച്ചു കിടക്കുന്ന ഭാഗത്ത് ആണ് ഗുഹ കണ്ടെത്തിയത്. വിദ്യാലയത്തിലെ സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം വൃത്തിയാക്കുകയും ഹെഡ് മാസ്റ്റർ പി.വി.രാജേഷ്, പി ടി എ പ്രസിഡന്റ് ജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശന യോഗ്യമാക്കുകയും ചെയ്തു. ചരിത്രാവശേഷിപ്പുകളുടെ കാഴ്ച വിദ്യാലയത്തിൽ കുട്ടികൾക്ക് ഒരുക്കിക്കൊടുത്തു. ചരിത്ര പൈതൃകം സംരക്ഷിക്കേണ്ട ആവശ്യകത തിരിച്ചറിഞ്ഞ് സംരക്ഷിക്കുന്നതായി പ്രധാന അധ്യാപകൻ പി.വി.രാജേഷ് പറഞ്ഞു. കൂടുതൽ പ്രവർത്തനങ്ങളിലൂടെ ഗുഹാപരിസരത്തെ
 ജൈവ പാർക്കായി മാറ്റിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രാദേശികമായി ഗുഹക്ക്  മളി  എന്നാണ് ആദ്യ കാലത്ത് ജനങ്ങൾ വിളിച്ചിരുന്നത്.
സ്കൂൾ പറമ്പിൽ തന്നെ കണ്ടെത്തിയ ഗുഹ വിദ്യാർത്ഥികൾക്കും  നാട്ടുകാർക്കുമായി " കൽ പ്രകാശം" എന്ന പേരിൽ ഗുഹാ പ്രദർശനം നടത്തി. കാഞ്ഞങ്ങാട് നെഹ്റു ആർട്ട്സ് ആന്റ് സയൻസ് കോളേജിലെ ചരിത്രാധ്യാപകനായ നന്ദകുമാർ കോറോത്ത് ഗുഹാ പ്രദർശനം ഉദ്ഘാടനം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡന്റ് ജയകുമാർ   അധ്യക്ഷത വഹിച്ചു.  പ്രധാനാധ്യാപകൻ രാജേഷ്   സ്വാഗതവും, ലീഡർ പാർവ്വണേന്ദു നന്ദി പറഞ്ഞു. സാമൂഹ്യ ശാസ്ത്രം സ്കൂൾ അധ്യാപകൻ രാഹുൽ  പദ്ധതി വിശദികരണം നടത്തി. അബൂബക്കർ , സ്ക്കൂൾ പരിസരവാസി ചോയി അമ്പു, ബ്ലോക്ക് മെമ്പർ നാരായണൻ മാടിക്കാൽ ,  അമ്പലത്തറ ജനമൈത്രി പൊലീസ് ഓഫീസർ ടി.വി. പ്രമോദ്  പ്രസംഗിച്ചു. വിവിധ പ്രദേശങ്ങളിൽ നിന്ന് ആളുകൾ ഗുഹ കാണാൻ എത്തുന്നുണ്ട്.



 
Reactions

Post a Comment

0 Comments