Ticker

6/recent/ticker-posts

സ്ലാബില്ലാത്ത ഡ്രെയ്നേജിൽ സൈക്കിൾ വീണ് യാത്രക്കാരന് പരിക്ക്

നീലേശ്വരം :സ്ലാബില്ലാത്ത ഡ്രെയ്നേജിൽ സൈക്കിൾ വീണ് യാത്രക്കാരന് സാരമായി പരിക്കേറ്റു.നീലേശ്വരം  വില്ലേജ് ഓഫിസ് റോഡിലെ ഡ്രെയ്നേജിൽ വീണാണ് പരുക്കേറ്റത്.
സൈക്കിളിൽ യാത്ര ചെയ്യുക യായിരുന്ന കാഞ്ഞങ്ങാട്ടെ സെക്യൂരിറ്റി ജീവനക്കാരൻ വാഴുന്നോറടി മധു രംകയ്യിലെ എം.വി.കൃഷ്ണൻ 70ആണ് പരിക്ക്.
 മു ക്കിൽനിന്നും
രക്തം വാർന്ന് പരിക്കുകളോടെ കൃഷ്ണനെ നാട്ടുകാരും സമീപത്തെ കടയിലെ ജീവനക്കാരും ചേർന്ന് ആശുപത്രിയിലെത്തിച്ചു.
ഡെയ്നേജ് പൂർണമായും മുടുന്ന രീതിയിൽ സ്ലാബ് സ്ഥാപി ക്കാത്തതിനാൽ നഗരത്തിൽ പല യിടങ്ങളിലും അപകടം പതിവാണെന്ന് യാത്രക്കാർ പറയുന്നു. വാഹനങ്ങൾ കുഴിയിൽ വീഴുന്നു. കാൽ നടയാത്രക്കാർ അപകടത്തിൽപെടുന്നു.മെക്കാഡം ടാറിങ്
പൂർത്തിയായ റോഡിലാണ് ഈ ദുരവസ്ഥ.
Reactions

Post a Comment

0 Comments