അദ്ദേഹവും ബോഡിഗാർഡുകളും സഞ്ചരിച്ച വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലാൻഡിങ്ങിനു ഇടയിലാണ് അപകടമന്നാണ് പ്രാഥമിക നിഗമനം. വിമാനത്തിൽ 6 പേർ ഉണ്ടായിരുന്നതായാണ് വിവരം. എല്ലാവരും മരിച്ചതായാണ് റിപ്പോർട്ട് ചെയ്യുന്നത്.
മഹാരാഷ്ട്രയിൽ നിന്ന് 260 കിലോ മീറ്റർ അകലെയുള്ള ബാരാമതിയിലെ കർഷകരുടെ പരിപാടിയിൽ പങ്കെടുക്കാനായി പോകുകയായിരുന്നു അദ്ദേഹം. രാവിലെയാണ് മുംബൈയിൽ നിന്ന് സ്വകാര്യ വിമാനത്തിൽ അദ്ദേഹവും മറ്റു അഞ്ചുപേരും യാത്ര തിരിച്ചത്. താഴെ വീണ വിമാനം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. സുരക്ഷാ ഉദ്യോഗസ്ഥരും അനുയായികളും പൈലറ്റും മരിച്ചു.
0 Comments