കാഞ്ഞങ്ങാട് : ഗാന്ധിജിയെ ഓർക്കണം കേരളത്തെ കാക്കണം.എന്ന മുദ്രാവാക്യവുമായി ജനുവരി 30 ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തിൽ വർഗീയതയേക്കെതിരെ ഡിവൈഎഫ്ഐ , അഖിലേന്ത്യാ ജനാധിപത്യമഹിള അസോസിയേഷൻ, എസ്എഫ്ഐi സംയുക്ത ആഭിമുഖ്യത്തിൽ കാഞ്ഞങ്ങാട് ബഹുജന സംഗമം നടത്തി. അലമിപ്പള്ളിയിൽ ഡിവൈഎഫ്ഐകേന്ദ്ര കമ്മിറ്റി അംഗം ജെയ്ക്ക് സി തോമസ് ഉദ്ഘാടനം ചെയ്തു. മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ബേബി ബാലകൃഷ്ണൻ അധ്യക്ഷനായി. വി .വി .രമേശൻ, ഇ .പത്മവതി, എം .സുമതി,കെ. ചന്ദ്രമ, ഷാലു മാത്യു,കെ. സബീഷ്, കെ. പ്രണവ്, ഋഷിത സി. പവിത്രൻ, സംസാരിച്ചു ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് സ്വാഗതം പറഞ്ഞു.
0 Comments