മലപ്പുറം :മുൻ പൊലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷൻ സ്പീക്കറുമായ ഫിലിപ്പ് മമ്പാട് പോക്സോ കേസിൽ അറസ്റ്റിൽ. നിലമ്പൂർ പോലീസ് ആണ് ഫിലിപ്പിനെ കസ്റ്റഡിയിൽ എടുത്തത്. പതിനാറുകാരിയെ കാഞ്ഞങ്ങാട്ടാണ് പ്രതി പീഡിപ്പിച്ചതെന്ന് വ്യക്തമായി. കുട്ടിയെ കാഞ്ഞങ്ങാട്ട് എത്തിച്ച ശേഷം ലോഡ്ജിൽ പീഡിപ്പിച്ചെന്നാണ് കണ്ടെത്തിയത്. തെളിവെടുപ്പിനായി പ്രതിയെ കാഞ്ഞങ്ങാട്ടേക്ക് കൊണ്ട് വരും. കാഞ്ഞങ്ങാട്ട് ഉൾപെടെ നിരവധി മോട്ടിവേഷൻ ക്ലാസിനെത്തിയിട്ടുണ്ട് ഫിലിപ്പ് മമ്പാട്.പതിനാറുകാരിയുടെ പരാതിയിൽ കോഴിക്കോട് പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്.
കാഞ്ഞങ്ങാടിന് പുറമെ നിലമ്പൂർവെച്ചും തന്നെ പീഡനത്തിനിരയാക്കിയെന്നാണ് പതിനാറുകാരി പരാതിനൽകിയിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിൽ മോട്ടിവേഷൻ സ്പീക്കർ എന്ന നിലയിൽ ഫിലിപ്പ് മമ്പാട് ശ്രദ്ധേ
യനായിരുന്നു. ലഹരിക്കെതിരെ ക്ലാസെടുക്കാൻ വിവിധ സംഘടനകൾഫിലിപ്പ് മമ്പാടിനെ എത്തിച്ചിരുന്നു.
0 Comments